പദവി എന്നതിലുപരി മറ്റ് സൗകര്യങ്ങളൊന്നും നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുല്‍ഖാദറിന്റെ രാജി സന്നദ്ധത. ഒരു വര്‍ഷം മുമ്പാണ് ഉദുമ-പിണറായി ഹൈടെക് സ്പിന്നിങ്ങ് മില്ലുകളുടെ ചെയര്‍മാനായി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നിയമിതനായത്.
എന്നാല്‍ ചെയര്‍മാന് ലഭിക്കേണ്ട വാഹന സൗകര്യമോ ഫോണോ അദ്ദേഹത്തിന് നല്‍കിയില്ല. ചെയര്‍മാന് നിശ്ചിത ശമ്പളമുണ്ട്. നിയമിതനായതുമുതല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ശമ്പളവും ലഭിച്ചില്ലത്രെ.
ഒരു പദവിക്ക് വേണ്ടി മാത്രം ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ തുറന്നടിച്ചു. ഗോള്‍ഡന്‍ അബ്ദുല്‍ഖാദറിന്റെ വാദങ്ങള്‍ ശരിവെച്ച മണ്ഡലം കമ്മിറ്റി ഇക്കാര്യം മേല്‍കമ്മിറ്റിയെ ധരിപ്പിക്കുമെന്നാണറിയുന്നത്.


No comments:
Post a Comment