പാലാ: ജനറല്‍ ആശുപത്രിയില്‍ ആറര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും യുവതിക്കു മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം അളനാട് പുളിക്കല്‍ ജോഷി (47), പൂവരണി വിളക്കുംമരുത് താണോലില്‍ മത്തായി (44) എന്നിവരാണു പൊലീസ് പിടിയിലായത്.
മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ ഇരുവരും കുട്ടികളുടെ വാര്‍ഡില്‍ പനിബാധിച്ചു ചികിത്സയിലായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ മാതാവ് പുറത്തു പോയ സമയത്തായിരുന്നു സംഭവം. അടുത്തുണ്ടായിരുന്ന സ്ത്രീ ബഹളംവച്ചതിനെത്തുടര്‍ന്ന് ഇവര്‍ പുറത്തേക്കു പോയി.
തുടര്‍ന്നു വനിതകളുടെ വാര്‍ഡിലെ കുളിമുറിയിലെത്തി. ഈ സമയം അവിടെ യുവതി വസ്ത്രങ്ങള്‍ കഴുകുകയായിരുന്നു. ഇവര്‍ക്കു മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. യുവതി ബഹളംവച്ചതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്‍ റഫീഖിനെ വിവരം അറിയിച്ചു. ഉടന്‍ എസ്‌ഐ കെ. പി. ടോംസണും സംഘവുമെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എയ്ഡ് പോസ്റ്റില്‍ പൊലീസുകാരന്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതിനാലാണു പ്രതികളെ എളുപ്പത്തില്‍ പിടികൂടാനായത്.

Keywords: Pala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment