Latest News

പഞ്ചസാരയില്‍ കലര്‍ത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

ചെന്നൈ: പഞ്ചസാരയില്‍ കലര്‍ത്തിയ 11 ലക്ഷത്തിന്റെ പൊടി രൂപത്തിലുള്ള സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി യാസര്‍ അറാഫത്തിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയതായിരുന്നു അറഫാത്ത്.

മറെറാരു സംഭവത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയെത്തിയ കോഴിക്കോട് സ്വേേദശി സമീറിന്റെ കയ്യില്‍നിന്നും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ചനിലയില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ, കോയമ്പത്തൂര്‍, കോഴിക്കോട്, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയതിനാല്‍ സ്വര്‍ണം കടത്താന്‍ മറ്റു വിമാനത്താവളങ്ങളെ ഉപയോഗിക്കുന്നതായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് മുന്നറിയിപ്പു നല്‍കിയിരുന്നു.

Keywords: Chennai, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.