തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ അണ്ണന് സിജിത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെ വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രാവിലെ ഏഴു മണിയോടെയാണ് ഇവരെ ജയില്‍ മാറ്റിയത്. സിജിത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ മാറ്റം.
സിമ്മിലേക്ക് ആയിരക്കണക്കിനു വിളികള്‍ വന്നിട്ടുണ്ടെന്നും നിരവധി വിളികള്‍ പുറത്തേക്കുപോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ടി.പി. വധക്കേസില്‍ ഉള്‍പ്പെട്ട മുഹമ്മദ്ഷാഫിയെ കണ്ണൂര്‍ കോടതിയിലേക്കു കൊണ്ടുപോയ പോലീസ് വാഹനത്തില്‍നിന്ന് മദ്യം പിടിച്ചതിനെ തുടര്‍ന്നാണ് ജയിലിലും പരിശോധന ശക്തമാക്കിയത്. സിംകാര്‍ഡിനു പുറമെ മൊബൈല്‍ ഫോണും റേഡിയോബാറ്ററികളും പിടികൂടിയിരുന്നു. 100ഗ്രാം കഞ്ചാവും പിടികൂടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷയ്ക്കും അച്ചടക്കത്തിനും ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ടി.പി.കേസിലെ ഒമ്പത് പ്രതികളെ ജനവരിയിലാണ് തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. കിര്‍മാണി മനോജ്, എം.സി.അനൂപ്, കൊടിസുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇനി വിയ്യൂരിലുള്ളത്. മറ്റു രണ്ടു പ്രതികളായ പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന് എന്നിവര്‍ കണ്ണൂര്‍ ജയിലിലാണുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment