Latest News

അമ്മയെ തല്ലിയ മകനെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു.

തൃശൂര്‍: അമ്മയെ തല്ലിയ മകനെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ കൊടകര വടക്കേക്കാവ് കൊല്ലറ വീട്ടില്‍ പ്രശാന്താ(30) ണ് അച്ഛന്‍ രവീന്ദ്രന്റെ അടിയേറ്റ് മരിച്ചത്. മദ്യപിച്ചെത്തിയ പ്രശാന്ത് അമ്മയെ തല്ലുന്നതു കണ്ടപ്പോഴാണ് രവീന്ദ്രന്‍ ഇടപെട്ടത്.

പ്രശാന്തിന്റെ കൈകള്‍ പുറകില്‍ കെട്ടിയിട്ട ശേഷം രവീന്ദ്രന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പ്രശാന്തിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.