Latest News

കുവൈത്തിലേക്ക് ലഹരികടത്തല്‍ ശ്രമം: മുഖ്യ പ്രതി കീഴടങ്ങി

വടകര: വിമാന യാത്രക്കാരനെ കബളിപ്പിച്ചു കുവൈത്തിലേക്കു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും മുഖ്യ കണ്ണിയുമായ കോതമംഗലം അയിരൂര്‍ക്കര വഞ്ചിപ്രായില്‍ ഷെഫീഖ് (26) കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എക്‌സൈസ് സംഘം നല്‍കിയ ഹര്‍ജിയും പ്രതിയുടെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ മാസം 13ന് ആണ് കുവൈത്തിലേക്കു കടത്താന്‍ ശ്രമിച്ച 949 ഗ്രാം ഹെറോയിന്‍ നടുവണ്ണൂരില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങുകയായിരുന്ന നടുവണ്ണൂര്‍ മന്ദങ്കാവ് വെങ്ങിലേരി ജെറീഷിന്റെ ലഗേജില്‍ വസ്ത്രമെന്ന വ്യാജേന രഹസ്യമായി കടത്താനായിരുന്നു ശ്രമം. എന്നാല്‍, ഭാരം കൂടിയ പാക്കറ്റ് ജെറീഷിനു കൊണ്ടുപോകാനായില്ല. തുടര്‍ന്നാണ് മലപ്പുറം കാളികാവ് സ്വദേശി റാഷിദ് ലഹരിമരുന്ന് ഒളിപ്പിച്ച പാക്കറ്റ് മടക്കിവാങ്ങാന്‍ മന്ദങ്കാവില്‍ എത്തിയതും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതും.

റാഷിദിന്റെ പിതൃസഹോദര പുത്രനാണ് ഷെഫീഖ്. ഈ കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ചെമ്മരത്തൂര്‍ ചക്യേരി ശ്രീജിത്തിനെ (35) പിന്നീട് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജെറീഷിനെ ശ്രീജിത്ത് ഫോണ്‍ ചെയ്തിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Keywords: Vadakara, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.