നീലേശ്വരം: വീടിനടുത്തുള്ള വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന 113.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ കരുവാച്ചേരി തോട്ടം പരിസരത്തെ കാത്തിം പറമ്പത്തിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടിനടുത്ത് വിറകും മറ്റും സൂക്ഷിക്കാനായി പണിത കെട്ടിടത്തിലാണ് മോഷ്ടാക്കളെ പേടിച്ച് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ബാഗില്‍ വെച്ച്, അത് ചാക്കില്‍ പൊതിഞ്ഞ് വിറകുകള്‍ക്കിടയില്‍ സൂക്ഷിച്ചതായിരുന്നു. കെട്ടിടത്തിന്റെ ജനല്‍ക്കമ്പി വളച്ചാണ് കവര്‍ച്ച നടന്നത്. കാത്തിമിന്റെ ഭാര്യ മറിയംബിയുടെയും വിവാഹിതയായ മകള്‍ നദീറയുടെയും പേരക്കുട്ടിയുടെയും ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.

നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ കാത്തിം നേരത്തേ ഗള്‍ഫിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കാത്തിം വീടും പൂട്ടി കുടുംബസമേതം തൈക്കടപ്പുറം തറവാട്ടിലേക്കു പോയിരുന്നു. രാത്രി എട്ടിനുശേഷമാണു തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ആഭരണങ്ങള്‍ വിറകുപുരയില്‍ സൂക്ഷിച്ചത്.
നീലേശ്വരം സി.ഐ. യു.പ്രേമന്‍, എസ്.ഐ. കെ.മധുമദനന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാസര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരും പോലീസ് നായയും എത്തി. മണം പിടിച്ച നായ കാത്തിമിന്റെ വീട്ടില്‍നിന്ന് റോഡിലൂടെ അല്പദൂരം ഓടിയ ശേഷം തിരിച്ചുവന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Neleswaram, Robbery, Gold, News,

No comments:
Post a Comment