Latest News

ഡി ഗ്രൂപ്പിലെ ആദ്യ മരണം ഉറുഗ്വേയുടെത്; കോസ്റ്ററിക്കയ്ക്ക് അട്ടിമറി വിജയം

ഫോര്‍ട്ടാലേസ: ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഡി ഗ്രൂപ്പിലെ ആദ്യ മരണം ഉറുഗ്വേയുടെത്. കേട്ടുകേള്‍വിയില്ലാത്ത കോസ്റ്റാറിക്ക പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളുമായ ഉറുഗ്വേയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. 
പി.എസ്.ജി. സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയുടെ പെനാല്‍റ്റിയിലൂടെ ഉറുഗ്വായാണ് ആദ്യം മുന്നിലെത്തിയത്. 24-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിനൊടുവില്‍ ഉറുഗ്വായ് ക്യാപ്റ്റന്‍ ലുഗാനോയെ ജൂനിയര്‍ ദിയാസ് പിറകില്‍ നിന്ന് പിടിച്ചതിന് കിട്ടിയ പെനാല്‍റ്റി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പോയിച്ചാണ് കവാനി ലീഡ് നേടിയത്.
എന്നാല്‍ , പ്രതിരോധത്തിന് ഊന്നല്‍ നല്‍കി കളിക്കുമ്പോഴും നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കോസ്റ്ററിക്ക ഉറുഗ്വായെ ഞെട്ടിച്ചുകൊണ്ടാണ് തിരിച്ചടിച്ചത്. ഉറുഗ്വായ് പ്രതിരോധത്തിന് സദാ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ ജോ കാമ്പല്‍ അതിമനോഹരമായ ഒരു ഷോട്ടിലൂടെയാണ് ഉറുഗ്വായുടെ വല ചലപ്പിച്ചത്. 54-ാം മിനിറ്റിലായിരുന്നു ഗോള്‍.
സമനില ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഉറുഗ്വായ് മുക്തരാകുംമുന്‍പ് തന്നെ, മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ മുസ്ലേര കാത്ത ഉറുഗ്വായ് വലയില്‍ അടുത്ത ഗോളും വീണു. 57-ാം മിനിറ്റില്‍ മനോഹരമായ ഒരു ഹെഡ്ഡറിലൂടെയാണ് ലീഡ് നേടിയത്. പന്ത് ചാട്ടൂളി കണക്ക് വലയില്‍ കയറുമ്പോള്‍ വെറും കാഴ്ചക്കാരനായിരുന്നു ഗോളി മുസ്ലേര.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഉഴപ്പിക്കളിച്ചതിന് ഉറുഗ്വായ്ക്ക് കിട്ടിയ ശിക്ഷയായിരുന്നു ഈ രണ്ട് ഗോളുകളും. ഡീഗോ ഫോര്‍ലാനെയും കവാനിയെയും സ്‌ട്രൈക്കര്‍മാരാക്കിക്കൊണ്ടുള്ള തന്ത്രം തുടക്കത്തില്‍ തന്നെ പിഴച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന ലൂയിസ് സുവാരസന്റെ അഭാവം ഓരോ നിമിഷവും നിഴലിട്ടു. ഫോര്‍ലാന്‍ തീര്‍ത്തും നിറംമങ്ങിയതാണ് അവരുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. ഫ്രീകിക്കുകളില്‍ അല്ലാതെ ഫോര്‍ലാന്റെ സാന്നിധ്യം ഉറുഗ്വായുടെ ആക്രമണങ്ങളില്‍ കാര്യമായി കണ്ടില്ല. കവാനിയായിരുന്നു തമ്മില്‍ ഭേദം. ഇവര്‍ ഗോളിലെത്തുമ്പോഴെല്ലാം അപാരമായ ഫോമിലുള്ള ഗോളി നവാസ് അവര്‍ക്ക് തടയിടുകയും ചെയ്തു. 50-ാം മിനിറ്റില്‍ ദ്വാര്‍ട്ടെയുടെ ഒരു ഗോള്‍ശ്രമം അത്ഭുതകരമായാണ് നവാസ് സേവ് ചെയ്തത്.
മറുഭാഗത്ത് അപാരമായ വേഗവും പന്തടക്കവും പ്രകടിപ്പിച്ച കാമ്പല്ലാണെങ്കില്‍ മാരക ഫോമിലുമായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ കൂടിയാണ് കാമ്പല്‍ ഇപ്പോള്‍. മുന്‍നിരയില്‍ കാമ്പലിന്റെ സാന്നിധ്യം കാരണമാണ് എല്ലാ മറന്നുകൊണ്ടുള്ള ആക്രമണത്തിന് തുനിഞ്ഞിറങ്ങാന്‍ ഉറുഗ്വായ്ക്ക് കഴിയാതിരുന്നത്.

കളിയുടെ അവസാന മിനുട്ടില്‍ ഉറുഗ്വേയുടെ മാക്‌സി മിലാനോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി. 






Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.