Latest News

ആമസോണിന്റെ 3D ഫോണ്‍ എത്തി; വില 12,000 രൂപ മാത്രം

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ആമസോണിന്റെ ആവനാഴിയില്‍ ഒരുങ്ങിയ ലോകത്തിലെ ആദ്യ 3D ഫോണ്‍ പുറത്തിറങ്ങി. പ്രത്യേക കണ്ണടയോ മറ്റ് ആക്‌സസറികളോ ഇല്ലാതെതന്നെ വീഡിയോ, ഫോട്ടോ തുടങ്ങി എല്ലാ കണ്ടന്റുകളും ത്രിമാനതലത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത.

സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ആമസോണ്‍ ഫയര്‍ഫോണ്‍ എന്ന ഫോണ്‍, കാഴ്ചയ്ക്കും ഉപയോഗത്തിനും ഏറെ സൗകര്യപ്രദവുമാണ്. 1280 x 720 റസല്യൂഷനില്‍ 4.7 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, 2.2 ജിഗാഹെഡ്സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആമസോണിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഫയര്‍ ഒ.എസ് വേര്‍ഷന്‍ 3.5.0, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍. എന്‍.എഫ്.സി, ബ്ലുടൂത്ത്, വൈഫൈ, ഫോര്‍ ബാന്‍ഡ് ജി.എസ്.എം തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി മേവരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 1080p HD വീഡിയോ റെക്കോര്‍ഡിങ്, ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട്, പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നാനോ സിം കാര്‍ഡ് തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്.

ആപ്പിളിന്റെ സിരി, ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ നൗ, വിന്‍ഡോസ് ഫോണിന്റെ കോര്‍ടാന തുടങ്ങിയ വോയ്‌സ് അസിസ്റ്റന്റ് സംവിധാനത്തിനു സമാനമാണ് ഫയര്‍ഫ് ളൈ എന്ന ഫീച്ചര്‍. പ്രത്യേക സെന്‍സറുകളുടെ സഹായത്തോടെ ഫോണിലെ കണ്ടന്റുകള്‍ ത്രിമാന രീതിയില്‍ ദൃശ്യമാകുന്ന സംവിധാനമാണ് ഇത്. ആപുകളും ഗെയിമുകളുമെല്ലാം 3D യില്‍ ഉപയോഗിക്കാന്‍ കഴിയും. ആമസോണിന്റെ വിശാലമായ ഡിജിറ്റല്‍ സര്‍വീസുകള്‍ ആക്‌സസ് ചെയ്യാമെന്നതാണ് ഫോണിന്റെ മറ്റൊരു ഗുണം. മൂന്നു കോടിയിലധികം വരുന്ന പാട്ടുകള്‍, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍, സിനിമ, ടി.വി. ഷോ, ബുക്ക്, മാഗസിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആമസോണിന്റെ പ്രൈം മെമ്പേഴ്‌സിന് ഇതെല്ലാം സൗജന്യമായി ലഭിക്കുകയും ചെയ്യും. 

ഇന്ത്യയില്‍ എന്നുമുതലാണ് ആമസോണ്‍ 3D ഫോണ്‍ ലഭ്യമാവുക എന്ന് അറിയിച്ചിട്ടില്ല. യു.എസില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാദാക്കളായ AT&T വഴി മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്. ഫോണിന്റെ 32 ജി.ബി. വേരിയന്റിന് രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ വാങ്ങുമ്പോള്‍ 12,000 രൂപ ആണ് വില. 64 ജി.ബി. വേരിയന്റിന് 18,000 രൂപയും.

Keywords: Tech News, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.