മംഗലാപുരം: 1.4 കോടി രൂപ വിലവരുന്ന നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട്ടുകാര്‍ മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് കുഡു്‌ലു ചൗക്കി സ്വദേശിയായ ഇബ്രാഹിം കലീലില്‍, പെര്‍ള കുഡുവയിയിലെ ഹസൈനാര്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്തിന് ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു ഇരുവരും.
ഇരുവരുടെയും ഷൂസിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇബ്രാഹിമിനെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഹസൈനാറിനെ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമാണ് പിടിച്ചത്. ഇബ്രാഹിമിന്റെ ഷൂസിനകത്തുനിന്ന് ഒരു കിലോഗ്രാം വീതമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഗ്രീന്‍ ചാനലിലൂടെ പുറത്തേക്കു കടന്ന ഹസൈനാറിനെ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടുകയായിരുന്നു. ഇയാളുടെ ഷൂസില്‍നിന്ന് രണ്ടര കിലോ സ്വര്‍ണം കണ്ടെത്തി. ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment