കണ്ണൂര്‍: സരിതയുടെ ആരോപണത്തിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എ.പി അബ്ദുള്ളക്കുട്ടി. കുടുംബത്തെ പോലും കേരളത്തിന് പുറത്ത് താമസിപ്പിക്കേണ്ടിവന്നു.
ഒരു മുസ്ലിമായതുകൊണ്ടാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അപമാനവും കുത്തുവാക്കും സഹിക്കാന്‍ വയ്യാതായി. മക്കള്‍ക്ക് ഇവിടെ സ്‌കൂളില്‍ പഠിക്കാന്‍ കഴിയാത്ത സ്ഥിതിയായി.
കേരളത്തിലെ ചില മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്യുകയാണ്. മൂന്നുമാസമായി വിചാരണ ചെയ്യുകയാണ്. ഒരു പൊതുപ്രവര്‍ത്തകനോടും ഇങ്ങനെ ക്രൂരത പാടില്ല. കുറ്റം ചെയ്ത ഒരാളോട് പോലും ചെയ്യാത്തതാണ് തന്നോട് ചെയ്തത്. ബുധനാഴ്ച രാവിലെ കൂടി ഒരു ചാനല്‍ അബ്ദുള്ളക്കുട്ടി കേരളത്തില്‍ നിന്ന് മുങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്തു.

മംഗലാപുരത്ത് കൊണ്ടുപോയി കുടുംബത്തെ വാടകവീട്ടിലാക്കിയിട്ടാണ് കണ്ണൂരില്‍ തിരിച്ചെത്തിയത്. തനിക്ക് പുണെയിലോ മുംബൈയിലോ കുട്ടിയെ പഠിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment