ഉദുമ: ഉദുമ എരോലില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നേവാ കാര്‍ അടിച്ചു തകര്‍ത്തു, യുവാവിനെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം, തടയാന്‍ ശ്രമിച്ച ഭാര്യയെയും കയ്യേററം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണ്. അക്രമി സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാസറിന്റെ സഹോദരന് ഗള്‍ഫില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് കേസ് ഫയല്‍ ചെയ്തതിനുളള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ബുധനാഴ്ച രാത്രി 12 മണിയോടെ എരോലിലെ മൂസയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറാണ് നാലംഗ സംഘം അടിച്ചു തകര്‍ത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും രണ്ട് ബൈക്കുകളിലായി അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതിനിടെ മൂസയുടെ സുഹൃത്തും എരോല്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന നാസറിനെ വീട്ടില്‍ കയറി അക്രമിക്കാനുളള ശ്രമവും ഉണ്ടായി. ഇലക്ട്രീഷനായ നാസര്‍ ജോലി കഴിഞ്ഞ് ബുധനാഴ്ച രാത്രി 11 മണിയോടെ വീട്ടിലെത്തി അകത്തുകയറുന്നതിനിടയില്‍ വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളുമായി ചട്ടഞ്ചാലിലെ ഒരു യുവാവിന്റെ നേതൃത്വത്തിലുളള സംഘം അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നാസറിന്റെ ഭാര്യയെയും കയ്യേററം ചെയ്യാനുളള ശ്രമമുണ്ടായി.
രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണ്. അക്രമി സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാസറിന്റെ സഹോദരന് ഗള്‍ഫില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് കേസ് ഫയല്‍ ചെയ്തതിനുളള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment