Latest News

കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്. പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 13 സുരക്ഷാ ഉദ്യോഗസ്ഥരും 10 തീവ്രവാദികളുള്‍മാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

വിമാനത്താവളത്തിലെ പഴയ ടെര്‍മിനലിലായിരുന്നു ആക്രമണം. എട്ടോളം തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ഇവരുടെ കൈവശം ഗ്രനേഡുകളുമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ തീവ്രവാദികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചത്. ഇവരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തെ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനഗതാഗതം അടിയന്തരമായി നിര്‍ത്തിവെച്ചു. വിമാനത്താവളം അടച്ചു. സുരക്ഷാസേന വിമാനത്താവളം വളഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കാര്യാലയത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലും തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണം നടത്തിയ പതിനൊന്ന് ഭീകരരേയും വധിച്ചതായി പാക്കിസ്ഥാന്‍ പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലിലെ റണ്‍വെയ്ക്കും വിമാനങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കറാച്ചിവിമാനത്താവളം താല്‍ക്കാലികമായി അടച്ചു. കറാച്ചിയിലേക്കു വരികയായിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനത്താവളത്തിലെ ജീവനക്കാരെയും ടെര്‍മിനലിലെ യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
Militants attack Karachi airport

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.