Latest News

ചാലിങ്കാലില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്: മാഹി പള്ളിയിലേക്കുള്ള തീര്‍ഥാടകസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മംഗലാപുരം ഹില്‍ടവര്‍ അപ്പാര്‍ട്ട്‌മെന്റിലെ ലൂസി ഡിസൂസ (62) ആണ് മരിച്ചത്.

ലൂസിയുടെ മകന്‍ മെല്‍വിന്‍ പെരേര (35), സഹോദരി സിന്ധ്യ ഡിസൂസ (52), ബന്ധു റെയ്മണ്ട് (40), റെയ്മണ്ടിന്റെ ഭാര്യ നിഷാല്‍ (38), ഇവരുടെ മകന്‍ റിമോണ്‍ (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിന്ധ്യയെയും മെല്‍വിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്​പത്രിയിലും മറ്റുള്ളവരെ മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയില്‍ ചാലിങ്കാലിലെത്തിയപ്പോള്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റെയ്മണ്ട്, നിഷാല്‍, റിമോണ്‍ എന്നിവരെ ആദ്യം ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.