Latest News

സി.കെ. റഹ്മത്തുളള ലീഗ് മണ്ഡലം ട്രഷറര്‍

കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് നിയോജകമ മണ്ഡലം ട്രഷററായി സി.കെ. റഹ്മത്തുളളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് മണ്ഡലം ഭാരവാഹികളുടെ യോഗമാണ് പുതിയ ട്രഷററെ തിരഞ്ഞെടുത്തത്. 

കാഞ്ഞങ്ങാട്ടെ വിവാദ ബാള്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.പി. ജാഫറെ പുറത്താക്കിയ ഒഴിവില്‍ ട്രഷറര്‍ എം ഇബ്രാഹിം ജനറല്‍ സെക്രട്ടറിയായി നിയമിതനായിരുന്നു. ഇതേ തുടര്‍ന്ന് ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. 

ബല്ലാകടപ്പുറം സ്വദേശിയായ സി.കെ. റഹ്മത്തുളള എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിററി പ്രസിഡണ്ട്, അബൂദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, മുനിസിപ്പല്‍ പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.