Latest News

ബൈക്ക് പുഴയില്‍ തള്ളിയ സംഭവം: പോലീസുകാരന് സസ്‌പെന്‍ഷന്‍

നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷനിലെ മോ ട്ടോര്‍ സൈക്കിള്‍ അജ്ഞാതര്‍ തട്ടിയെടുത്ത് കാര്യങ്കോട് പുഴയില്‍ തള്ളിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍ .

ചാത്തമത്ത് ഒന്നരയാഴ്ച മുമ്പ് ഉണ്ടായ സി പി എം – ബി ജെ പി സംഘര്‍ഷത്തിനിടയില്‍ നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസുകാരന്‍ റോഡരികില്‍ വെച്ച ബൈക്കാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയത്.
നീലേശ്വരം സ്റ്റേഷനിലെ പോലീസുകാരന്‍ വിജയനും ഹോംഗാര്‍ഡ് നാരായണനും പട്രോളിംഗിന് ഉപയോഗിച്ച കെ.എല്‍. 01. ബി. കെ 9655 നമ്പര്‍ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് അശ്രദ്ധമായി റോഡില്‍ വെച്ച് മറ്റൊരു സ്ഥലത്തേക്ക് പോയ സംഭവത്തില്‍ പോലീസുകാരന്‍ വിജയനെയാണ് ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ് പെന്റ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.