ബാംഗ്ലൂര്‍ : വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറിക്ക് മനീഷ് പാണ്‌ഡെയിലൂടെ മറുപടി പറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ പ്രീതി സിന്റയുടെ കിങ്‌സ് ഇലവന്റെ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ഷാരൂഖ് ഖാന്റെ ഉടമസ്ഥതിലുള്ള നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയത്. 2012ലാണ് നൈറ്റ് റൈഡേഴ്‌സ് ആദ്യമായി ഐ.പി. എല്‍. കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനയക്കെട്ട പഞ്ചാബ് വൃദ്ധിമാന്‍ സാഹയുടെ (55 പന്തില്‍ 115 റണ്‍സ്) വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ 199 റണ്‍സാണ് നേടിയത്. മന്നന്‍ വോറ 52 പന്തില്‍ നിന്ന് 67 റണ്‍സ് നേടി ഉജ്വല പിന്തുണയാണ് സാഹയ്ക്ക് നല്‍കയത്. എട്ട് സിക്‌സും പത്ത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സാഹയുടെ സെഞ്ച്വി. വീരേന്ദ്ര സെവാഗ് (7), ജോര്‍ജ് ബെയ്‌ലി (1), മാക്‌സ്‌വെല്‍ (0) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്തയ്ക്കുവേണ്ടി പീയുഷ് ചൗള രണ്ടും ഉമേഷ് യാദവും സുനില്‍ നരെയ്‌നും ഓരോ വിക്കറ്റ് വീതം നേടി.
മറുപടിയായി കൊല്‍ക്കത്തയും മെല്ലെയാണ് തുടങ്ങിയതെങ്കിലും നങ്കുരവേഷം ഉജ്വമായി കെട്ടിയാടിയ മനീഷ് പാണഡെ ആവേശോജ്വലമായാണ് ടീമിനെ കിരീടത്തിലേയ്ക്ക് നയിച്ചത്. 50 പന്തില്‍ നിന്ന് 94 റണ്‍സെടുത്താണ് മനീഷ് പുറത്തായത്. ആറ് സിക്‌സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതാണ് മനീഷ് പാണ്‌ഡെയുടെ ഇന്നിങ്‌സ്. യൂസഫ് 36 ഉം ഗൗതം ഗംഭീര്‍ 23 ഉം റണ്‍െസടുത്തു. അവസാനം വിക്കറ്റുകള്‍ നിസാരമായി കളഞ്ഞുകുളിച്ച കൊല്‍ക്കത്തയെ അവസാന ഓവറില്‍ വിജയിപ്പിച്ചത് പീയുഷ് ചൗളയുടെ അവിശ്വസനീയമായ വെടിക്കെട്ടാണ്. ജോണ്‍സണ്‍ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന പന്ത് സിക്‌സര്‍ പറത്തിയ അവസാന ഓവറില്‍ ഒരു ഫോറുമടിച്ചാണ് ലക്ഷ്യം നേടിയത്.
സുനില്‍ നരെയ്ന്‍ രണ്ടു റണ്ണെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനുവേണ്ടി കരണ്‍വീര്‍ സിങ് നാലും മിച്ചല്‍ ജോണ്‍സണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment