Latest News

കടലാടിപ്പാറ ഖനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുന്നു: എം സ്വരാജ്

ബിരിക്കുളം: കടലാടിപ്പാറ ഖനവിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. കടലാടിപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വന്‍ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന പദ്ധതിയാണിത്. ആവാസ വ്യവസ്ഥക്ക് നാശം സംഭവിക്കുന്നതോടൊപ്പം ജനങ്ങളുടെ സൈ്വര്യജീവിതവും തകരും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്റ്റോപ് മെമ്മോ നല്‍കിയ പദ്ധതി വീണ്ടുമാരംഭിക്കാനുള്ള നീക്കം യുഡിഎഫ് നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. 

യുഡിഎഫ് സര്‍ക്കാരാണ് തത്വത്തില്‍ ആഷാപുര കമ്പനിക്ക് ബോക്സൈറ്റ് ഖനത്തിന് അനുമതി നല്‍കിയത്. അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചതാണ്. കടലാടിപ്പാറയില്‍ ഖനം നടത്തുന്നത് അനുവദിക്കാനാവില്ല. ഈ നീക്കത്തില്‍നിന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിയണം. അല്ലാത്തപക്ഷം പ്രദേശത്തെ ജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ സമരത്തിന് നേതൃത്വം നല്‍കും. 

ആവശ്യമെങ്കില്‍ നിയമപരമായി മുന്നോട്ടുപോകാനും ഡിവൈഎഫ്ഐ തയ്യാറാണെന്ന് സ്വരാജ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനയുടെ ഇരയാണ് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ആത്മഹത്യ കുടുംബം. ഈ ദുരന്തത്തിലൂടെയെങ്കിലും ദുരിതബാധിതര്‍ക്കുമുന്നില്‍ കണ്ണുതുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

ഇരകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, സംസ്ഥാനകമ്മിറ്റി അംഗം വി പ്രകാശന്‍, ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, സി സുരേശന്‍, പി കെ രതീഷ് എന്നിവരും സ്വരാജിനൊപ്പമുണ്ടായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.