കാസര്‍കോട്: വാഹനമോടിക്കുന്നവരെ പീഡിപ്പിക്കാതെ ആധുനികോപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വനം-ഗതാഗതവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഗതാഗത നീരീക്ഷണ ക്യാമറകളുടെയും ട്രോമാകെയര്‍ സൊസൈറ്റിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നാലെ ഓടിച്ച് പിടിക്കുകയും അമിതവേഗതയിലോടിക്കുന്നവരെ ചങ്ങലകെട്ടി തടയുകയും ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ല. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും മഞ്ചേശ്വരം മുതല്‍ മണ്ണുത്തിവരെയും ചാത്തന്നൂര്‍ മുതല്‍ മണ്ണുത്തിവരെയും സ്ഥാപിച്ചിട്ടുളള ഗതാഗത നീരീക്ഷണക്യാമറകള്‍ സഹായകമാണെന്നാണ് മന്ത്രി പറഞ്ഞു.
നിയമം അനുസരിക്കാത്തവര്‍ വളരെ കുറവാണ്. നിയമലംഘകരെ പിടികൂടുന്നതിന് ജനവിരുദ്ധമാര്‍ഗങ്ങള്‍ തേടുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. എന്നാല്‍ നിരീക്ഷണക്യാമറകള്‍ പോലീസിന് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സഹായകമാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് ഇന്‍ര്‍സെപ്റ്ററുകളിലെ ആല്‍ക്കോമീറ്റര്‍ ഉപകരിക്കും.
ഇന്‍ര്‍സെപ്റ്റര്‍ ഇരുപതെണ്ണം അനുവദിക്കും. അപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നയാളുകളെ നിയമത്തിന്റെ ഊരാക്കുടുക്കില്‍പ്പെടുത്തുന്ന നടപടി ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
നിയമലംഘകര്‍ പിഴ അടക്കുന്നത് ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥര്‍ക്ക് ഇനി പിഴ ഈടാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ല.
ട്രോമാകെയര്‍ സൊസൈറ്റി ജില്ലയിലെ ആശുപത്രികളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചു. ട്രോമകെയര്‍ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. എന്‍.എ നെല്ലിക്കുന്നത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാചെയര്‍മാന്‍ ടി.ഇ അബ്ദുളള , ഗതാഗതകമ്മീഷണര്‍ ഋഷിരാജ്‌സിംഗ്, ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ്, കെല്‍ട്രോണ്‍ പ്രതിനിധി ഗോപകുമാര്‍, റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് പി.എം ജനാര്‍ദ്ദനന്‍, കാസര്‍കോട് ഡി.വൈ.എസ്.പി കെ.വി രഘുരാമന്‍, ആര്‍.ടി.ഒ പ്രകാശ് ബാബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. രൂപറാണി എന്നിവര്‍ സംസാരിച്ചു.
ട്രോമകെയര്‍ പദ്ധതിയെക്കുറിച്ച് സൊസൈറ്റി സെക്രട്ടറി പി, വേണുഗോപാല്‍ വിശദീകരിച്ചു. സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണം സൊസൈറ്റി പ്രസിഡണ്ട് കുഞ്ഞമ്പുനായര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
കാസര്‍കോട് നഗരസഭാചെയര്‍മാന്‍ ടി.ഇ അബ്ദുളള വളണ്ടിയര്‍കാര്‍ഡ് വിതരണോദ്്ഘാടനം നിര്‍വഹിച്ചു. ഫാസ്റ്റ് ട്രാക് കൈ പുസ്തകപ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാപോലീസ് മേധാവിക്ക് നല്‍കി നിര്‍വഹിച്ചു. അപകടരഹിതവര്‍ഷം ലഘുലേഖ ഗതാഗതകമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രകാശനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment