ഗുല്‍ബര്‍ഗ: കര്‍ണാടകയിലെ ഗുല്‍ബര്‍ഗിനു സമീപം ആലന്ദില്‍ ബസും വാനും കൂട്ടിയിടിച്ചു അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇതിര്‍ദിശകളിലെത്തിയ ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസും പിക്ക്-അപ് വാനുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ഗുല്‍ബര്‍ഗ് ജില്ലാ ആശുപത്രിയിലും അലന്ദിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നു എന്ന് ഗുല്‍ബര്‍ഗ എസ്.പി. അമിത് സിംഗ് വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞു. മരിച്ചവരില്‍ കൂടുതലും വാനില്‍ സഞ്ചരിച്ചവരാണ്. ഗുല്‍ബര്‍ഗയില്‍ നിന്നും മഹാരാഷ്ട്രയിലെ ഷോലാപ്പൂര്‍ ജില്ലയിലുള്ള അക്കല്‍ഗുഡിലെ ഒരു തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.

കൊപ്പലില്‍ നിന്നും അലന്ദിലേക്കുള്ള യാത്രയിലായിരുന്നു ബസ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി എസ്പി പറഞ്ഞു. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുത്തായി പോലീസ് മേധാവി അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment