Latest News

ഉദുമയില്‍ സൗജന്യ മഴക്കാല രോഗ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

ഉദുമ: കേരള വ്യാപാരി വ്യവസിയി ഏകോപന സമിതി ഉദുമ യൂണിററ്, ഇന്‍സ്റ്റിററ്യൂട്ട് ഓഫ് കേരള ഹോമിയോപത്‌സ് (ഐ.എച്ച്.കെ) കാഞ്ഞങ്ങാട് യൂണിററിന്റെ സഹകരണത്തോടെ നടത്തുന്ന മഴക്കാല രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും ജൂണ്‍ 25 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഉദുമ വ്യാപാര ഭവന്‍ ഓഡിറേറാറിയത്തില്‍ വെച്ച് നടക്കും.

പരിപാടി കേരള വ്യാപാരി വ്യവസിയി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. അബ്ബാസ് കല്ലട്ര അധ്യക്ഷത വഹിക്കും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, കെ.വി അരവിന്ദന്‍, ടി.എം ജോസ് തയ്യില്‍, ഡോ. വിവേക്, ഡോ. നിഥാലത്ത് ബല്‍ശ്യം തടുങ്ങിയവര്‍ സംബന്ധിക്കും.
ഡോ. ഗോപാലകൃഷ്ണന്‍ ക്ലാസ്സെടുക്കും, ഡോ. ഹരിസണ്‍, ഡോ. ശ്രീനിവാസന്‍, ഡോ. പീതാംബരന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. എന്‍.എ മുഹമ്മദ്കുഞ്ഞി ഐന്‍സണ്‍ സ്വാഗതവും, പി.കെ. ജയന്‍ നന്ദിയും പറയും

Keywords: kasaragod, udma, KVVES, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.