Latest News

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരി അന്തരിച്ചു

കോട്ടയം: കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അന്ത്യം. വെള്ളൂരിലെ ആസ്പത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീ രംഗത്ത് എത്തിയ അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം സാമൂഹ്യപ്രവര്‍ത്തനം തിരഞ്ഞെടുത്തു.

ഈ കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് എന്നിവരുമായുണ്ടായ പരിചയം മൂലം 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടക്കു പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൂടിയായ സി.എസ്.ജോര്‍ജിനെ വിവാഹം കഴിച്ചു.

പാര്‍ട്ടിയുടെ കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റിസെക്രട്ടറിയായിരിക്കെ 1949 ല്‍ അറസ്റ്റിലായ മേരി 1951 ലാണ് ജയില്‍ മോചിതയായത്. 'കനലെരിയുന്ന കാലം' ആത്മകഥയാണ്.

സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി. ജോര്‍ജ് മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റു മക്കള്‍.
മറ്റു മരുമക്കള്‍:
മുന്‍ ജഡ്ജിയും ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ കെ.ബാലകൃഷ്ണന്‍, കേരള സ്‌റ്റേറ്റ് ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍ എം.ഡി ഇന്‍ചാര്‍ജ് എ.വി രാജന്‍, എഴുത്തുകാരനും ചിത്രകാരനുമായ ബാബു പോള്‍.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.