വെള്ളരിക്കുണ്ട്: ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബശ്രീ വാര്‍ഡ് സെക്രട്ടറിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
ഓട്ടോ ഡ്രൈവറായ വെള്ളരിക്കുണ്ട് എകെജി നഗറിലെ ഗോപകുമാറിന്റെ ഭാര്യയും കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുടുംബശ്രി സെക്രട്ടറിയുമായ പെരിയങ്ങാനം കുറുഞ്ചേരി വളവിലെ സജിനയെയാണ് (27) ചൊവ്വാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ സ്‌ക്കൂളിലാക്കിയ ശേഷം തിരിച്ചുവന്ന സജിന ആത്മഹത്യ ചെയ്യുകയാണുണ്ടായത്. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം രാവിലെ കുറുഞ്ചേരിയിലെ വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു. മൃതദേഹം ഒരു നോക്ക് കാണാനും കുടുംബത്തെ ആശ്വസിപ്പിക്കാനുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് കുറുഞ്ചേരിയിലെ വീട്ടിലെത്തിയത്.
സജിനയുടെ മരണം മലയോര ഗ്രാമത്തെ അക്ഷരാത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.
സജിനയെ കുറിച്ച് നാട്ടില്‍ പൊതുവെ നല്ല മതിപ്പാണുള്ളത്. സജിനയുടെ വീട്ടിലും ഭര്‍തൃവീട്ടിലും യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍പക്കകാര്‍ക്കുപോലും അറിവില്ല. കുട്ടികള്‍ സ്‌ക്കൂളില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരമാണ്.

പിഞ്ചുമക്കളെ തനിച്ചാക്കി സജിന എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ പോലീസും കുഴങ്ങുകയാണ്. സജിനയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment