കാസര്‍കോട്: ആദൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
കര്‍ണ്ണാടക ഗ്വാളിമുഖ സ്വദേശിയായ സുജിത്തിനെയാണ്(22) കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായക്ക് അറസ്റ്റുചെയ്തത്.
കര്‍ണ്ണാടക ഗ്വാളിമുഖ സ്വദേശിയായ സുജിത്തിനെയാണ്(22) കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായക്ക് അറസ്റ്റുചെയ്തത്.
ആദൂരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് സുജിത്ത് ആദൂരിലെ ക്വാര്‍ട്ടേഴ്‌സിലേക്കും പിന്നീട് ബാംഗ്ലൂരിലേ ക്കും കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ചുവെന്നാണ് കേസ്.
പെണ്‍കുട്ടിയെ സുജിത്ത് തട്ടികൊണ്ടുപോയതായി ആരോപിച്ച് രക്ഷിതാക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുക്കുകയും പെണ്‍കുട്ടി ആദിവാസി വിഭാഗത്തില്‍ പ്പെട്ടതിനാല്‍ അന്വേഷണ ചുമതല കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി ഏറ്റെടുക്കുകയുമാണുണ്ടായത്.
പെണ്‍കുട്ടിയെയും കൊണ്ട് സുജിത്ത് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം ലഭിച്ചതനുസരിച്ച് എസ് എം എസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാംഗ്ലൂരിലേക്ക് പോവുകയും ഇരുവരെയും വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടു വരികയുമായിരുന്നു.
കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കപ്പെട്ട പെണ്‍കുട്ടി താന്‍ പീഢിപ്പിക്കപ്പെട്ടതായി കോടതിയില്‍ മൊഴിനല്‍കി. ഇതേ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ലൈംഗികമായി പീഢിപ്പിച്ചതിനും സുജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അറസ്റ്റിലായ സുജിത്തിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം പെണ്‍കുട്ടിയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാലാണ് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment