ഷൂട്ടൗട്ടില്‍ രണ്ടു കിക്കുകള്‍ രക്ഷപെടുത്തിയ ബ്രസീല്‍ ഗോളി ജൂലിയോ സെസാറാണ് കാനറികളെ അവസാന എട്ടിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ ബ്രസീലിനായി ഡേവിഡ് ലൂയിസ്, മാഴ്‌സലോ, നെയ്മര്‍ എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ വില്യണിന്റെയും ഹള്‍ക്കിന്റെയും കിക്കുകള്‍ പാഴായി. പിനില, സാഞ്ചസ് എന്നിവരുടെ കിക്കുകള്‍ സെസാര്‍ രക്ഷപ്പെടുത്തിയപ്പോള്‍ ഗോണ്‍സാലൊ ജാറയുടെ അഞ്ചാം കിക്ക് പോസ്റ്റില്‍ ഇടിച്ചുമടങ്ങി. ചിലിയുടെ ആ നിര്‍ഭാഗ്യനിമിഷം ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനു വഴിവച്ചു.
പന്തു തട്ടിത്തുടങ്ങിയത് ചിലി. ആര്‍ത്തിരമ്പിയ ഗാലറിയെ സാക്ഷിയാക്കി ചിലിയുടെ തകര്‍പ്പന്‍ മുന്നേറ്റം. ഫ്രീകിക്ക് വഴങ്ങിയിട്ടാണെങ്കിലും ചിലി മുന്നേറ്റം തടയാന്‍ ഫെര്‍ണാണ്ടീഞ്ഞോ തുനിഞ്ഞു. ഡിഫന്‍സീവ് ഹാഫില്‍ മാഴ്‌സലോ ഡയസിനെ ഫെര്‍ണാണ്ടീഞ്ഞോ വീഴ്ത്തിയതിനു ചിലിക്ക് ഫ്രീകിക്ക് ലഭിച്ചു. ഗോളടിച്ചേ മതിയാകൂ എന്ന നിര്‍ബന്ധബുദ്ധിയില്‍ ചിലി പോരാളികള്‍ ബ്രസീല്‍ ബോക്‌സിലേക്ക് ഇരച്ചു. നാലു മിനിറ്റിനുള്ളില്‍ നാലു ഫ്രീകിക്ക് ചിലി നേടി. ഇരമ്പിയാര്‍ത്തെത്തിയ ചെമ്പടയെ ഏതുവിധേനയും തടയുകയായിരുന്നു ബ്രസീലിന്റെ ശ്രമം. നാലാം മിനിറ്റില്‍ നെയ്മറിലൂടെ മഞ്ഞപ്പട ആദ്യ ഫ്രീകിക്ക് സ്വന്തമാക്കി. എന്നാല്‍, ആദ്യ ഗോളിലേക്കുള്ള കാത്തിരിപ്പു നീണ്ടു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014






No comments:
Post a Comment