കാസര്‍കോട് : മംഗലാപുരത്തിനും മലപ്പുറത്തിനുമിടയില്‍ നാലു മാസങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ അട്ടിമറിയും അപകടവും നടക്കുമെന്ന് തിരുവനന്തപുരം റയില്‍വേ പൊലീസ് ആസ്ഥാനത്തേക്ക് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശമയച്ച കാഞ്ഞങ്ങാട് സ്വദേശിയെ റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കാഞ്ഞിരടുക്കം സ്വദേശി വിജയകുമാറിനെ (31)യാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ റയില്‍വേ പൊലീസ് പിടികൂടിയത്.
ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ട്രെയിന്‍ അജ്ഞാതര്‍ അട്ടിമറിക്കുമെന്ന മലയാളത്തിലുള്ള സന്ദേശമായിരുന്നു ഇംഗ്ലിഷില്‍ ടൈപ്പ് ചെയ്ത് റയില്‍വേ പൊലീസിന്റെ ടോള്‍ഫ്രീ മൊബൈല്‍ നമ്പറില്‍ ലഭിച്ചത്. ഒരേ നമ്പരില്‍നിന്ന് രണ്ട് സന്ദേശമാണ് ലഭിച്ചത്.
ഇതേത്തുടര്‍ന്ന് മലബാര്‍ മേഖലയിലെ റയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കാന്‍ റയില്‍വേ പൊലീസിന് നിര്‍ദേശം നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ കാഞ്ഞങ്ങാട് കാഞ്ഞിരടുക്കം സ്വദേശി വിജയകുമാര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള സിം കാര്‍ഡില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരുവനന്തപുരം റയില്‍വേ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അമ്പലത്തറ, ബേക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ച് ഇയാളുടെ വീട് കണ്ടെത്തി.
പുലര്‍ച്ചെ ഒന്നരയോടെ റയില്‍വേ എസ്‌ഐ സുകുമാരന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കാഞ്ഞിരടുക്കത്തെ വീട്ടിലെത്തി വിജയകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിജയകുമാറിന്റെ ഫോണില്‍നിന്ന് ഒരേ തരത്തിലുള്ള മൂന്ന് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണമാണ് തിരുവനന്തപുരം റയില്‍വേ പൊലീസ് കേന്ദ്രത്തില്‍ ലഭിച്ചത്. ആശങ്കപ്പെടാനില്ലെന്നും പ്രതി ചികില്‍സയില്‍ കഴിയുന്നയാളാണെന്നും റയില്‍വേ പൊലീസ് അറിയിച്ചു.

കണ്ണൂര്‍ റയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് റയില്‍വേ പൊലീസ് സിഐ ബാബുവിനാണ് കേസ് അന്വേഷണ ചുമതല.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment