ഇതോടൊപ്പം കാഞ്ഞങ്ങാട് നഗരസഭാ ലീഗ് കമ്മിറ്റിയെ പിരിച്ച് വിടുകയും മണ്ഡലം സെക്രട്ടറി എം പി ജാഫറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കാസര്‍കോട് ജില്ലാ ലീഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ലീഗ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഇതിനിടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് ഹസീന താജുദ്ദീന്റെയും മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ടി അബൂബക്കര്‍ ഹാജിയും ഒഴിയണമെന്ന് ജില്ലാ ലീഗ് നേതൃത്വത്തിന്റെ ശിപാര്‍ശയില്‍ സംസ്ഥാന ലീഗ് നേതൃത്വം അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും തന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ച പാശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്കാണ് ഹസീന താജുദ്ദീന്‍ രാജിക്കത്ത് കൈമാറിയത്.
അതിനിടെ ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സി പി എം നേതൃതലത്തില്‍ ആലോചന തുടങ്ങി.
16 സി പി എം കൗണ്‍സിലര്‍മാരും ഇവരെ പിന്തുണക്കുന്ന നാഷണല്‍ ലീഗിലെ രണ്ട് കൗണ്‍സിലറും ഉള്‍പ്പെടെ 18 പേര്‍ ഈ പക്ഷത്തുണ്ട്. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 23 പേരുടെ പിന്തുണ വേണ്ടിവരും. അവിശ്വാസ പ്രമേയത്തെ മുസ്‌ലിം ലീഗ് അനുകൂലിക്കാന്‍ സാധ്യതയുണ്ട്.
ബാര്‍ അഴിമതിയില്‍ വൈസ് ചെയര്‍മാന്റെ പങ്കാളിത്തം വ്യക്തമായ സാഹചര്യത്തില്‍ പ്രഭാകരന്‍ വാഴുന്നോറടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ പ്രഭാകരനെ പിന്തുണക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവില്ല. മാത്രമല്ല കൗണ്‍സില്‍ നിലവില്‍ വന്നതിന് ശേഷം ചെയര്‍പേഴ്‌സണും മുസ്‌ലിം ലീഗിനുമെതിരെ കൗണ്‍സിലിനകത്തും പുറത്തും വൈസ് ചെയര്‍മാന്‍ കൈകൊണ്ട നിലപാടുകള്‍ ലീഗിനെ ഏറെ വിഷമിപ്പിച്ചിരുന്നു.
പട്ടാക്കാല്‍ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പിക്കാന്‍ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടും ഏറെ ചര്‍ച്ചയായിരുന്നു.
അതുകൊണ്ടുതന്നെ പ്രഭാകരനെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഷോക്ട്രീറ്റ്‌മെന്റ് എന്ന നിലയില്‍ പ്രമേയത്തെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചെന്നുവരും. ഇതേ കുറിച്ച് ഗൗരവമായി സി പി എം തലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പ്രഭാകരന്‍ വാഴുന്നോറടിയെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ലീഗ് കേന്ദ്രങ്ങള്‍. ഏതായാലും സങ്കീര്‍ണ്ണങ്ങളായ രാഷ്ട്രീയ നീക്കങ്ങളാണ് നഗരസഭയില്‍ ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment