Latest News

ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്‌

പാവറട്ടി: വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂര്‍ അമല ആസ്പത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ പൊട്ടി മറിഞ്ഞ് രോഗി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കാക്കശ്ശേരി പാടത്തെ അമ്പലത്തിനു സമീപം വെള്ളാപ്പറമ്പില്‍ പരേതനായ കറപ്പന്റെ ഭാര്യ ദേവു(70)വാണ് മരിച്ചത്. ദേവുവിന്റെ മകള്‍ സരോജ (38), മരുമക്കളായ പറക്കാട്ട് സുരേഷ് (36) എടത്തറ സത്യന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ആംബുലന്‍സ് ഡ്രൈവറും സത്യന്റെ മകന്‍ ശരത്തും പരിക്കില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ ഛര്‍ദ്ദിയും തലചുറ്റലും കാരണം ചാവക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ദേവുവിന്റെ അസുഖം കൂടിയതിനെത്തുടര്‍ന്ന് രാത്രി 11.30-ഓടെ ഇവരെ അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. രാത്രി 12 മണിയോടെ തൃശ്ശൂര്‍ റോഡില്‍ മുണ്ടൂര്‍ പള്ളിക്കു മുമ്പിലായിരുന്നു സംഭവം. ആംബുലന്‍സ് റോഡില്‍ മൂന്ന് തവണ കരണംമറിഞ്ഞു. 

തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച ദേവു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പില്‍. ദേവുവിന്റെ മക്കള്‍: സരോജ, സുനിത, സാവിത്രി. മരുമക്കള്‍: സത്യന്‍, രമേഷ്, സുരേഷ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.