Latest News

മുന്‍ കാമുകന്‍ മാനഭംഗപ്പെടുത്തിയെന്ന് ബോളിവുഡ് താരം പ്രീതി സിന്റ

മുംബയ്: മുന്‍ കാമുകന്‍ മാനഭംഗപ്പെടുത്തിയെന്ന് ബോളിവുഡ് താരം പ്രീതി സിന്റ പൊലീസില്‍ പരാതി നല്‍കി. ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമസ്ഥനും മുന്‍ കാമുകനുമായ നെസ് വാഡിയയ്‌ക്കെതിരെയാണ് പ്രീതി സിന്റ പരാതി നല്‍കിയിരിക്കുന്നത്. ബോംബെ ഡൈയിംഗ് വസ്ത്ര വ്യവസായ സ്ഥാപനങ്ങളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് നെസ് വാഡിയ. കഴിഞ്ഞ മെയ് 30ന് മുംബയ് വാംഘഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് നെസ് വാഡിയ മാനഭംഗപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.

മാനഭംഗപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുംബയ് മറൈന്‍ ഡ്രൈവ്‌ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിന്റയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പരാതി അടിസ്ഥാന രഹിതമാണെന്നും നെസ് വാഡിയ വ്യക്തമാക്കി. അഞ്ചുവര്‍ഷം നീണ്ട പ്രണയം 2009ലാണ് പ്രീതി സിന്റയും നെസ് വാഡിയയും അവസാനിപ്പിച്ചത്. അതിനു ശേഷം ബിസിനസ് കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോഴത്തെ സംഭവം ബോളിവുഡിനും മുംബയ് ബിസിനസ് ലോകത്തിനും അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mumbai, Bollywood Actress, Rape, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.