Latest News

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു


കുറ്റിക്കോല്‍: കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോള്‍ ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മക്കളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കുറ്റിക്കോല്‍ ചുണ്ടയിലെ പരേതനായ ചരടന്‍ നായരുടെ ഭാര്യ എ. കാര്‍ത്യായനി അമ്മ (76)യാണ് മരിച്ചത്. മക്കളായ എ. ലക്ഷ്മി (48), നിര്‍മ്മല (40) സഹോദര ഭാര്യ കാര്‍ത്യായനി (61), പേരക്കുട്ടി ഭാഗ്യലക്ഷ്മി (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലക്ഷ്മി, നിര്‍മ്മല എന്നിവരെ മംഗലാപുരം സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കുണ്ടംകുഴി പഞ്ചലിംഗേശ്വര ശിവക്ഷേത്രത്തില്‍ പോയി ബന്ധുവിന്‍റെ സ്വകാര്യ ജീപ്പില്‍ വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടം. വീട്ടിലെത്താന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കുത്തനെയുള്ള ഇറക്കത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ നീങ്ങിയ ജീപ്പ് മലക്കം മറിഞ്ഞു. തെറിച്ചുവീണ കാര്‍ത്യായനി അമ്മ ജീപ്പിനടിയില്‍പെടുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ജീപ്പിനടിയില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. ഡ്രൈവര്‍ക്കും ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കില്ല.

എ. അരവിന്ദന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗം), എ. രാധ, ലക്ഷ്മി, പശുപാലന്‍ (ഹോട്ടല്‍ രേണുക, കുറ്റിക്കോല്‍), മാധവന്‍, നളിനി, സുരേഷ് (ഗള്‍ഫ്), ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കാര്‍ത്യായനി അമ്മയുടെ മറ്റുമക്കള്‍. മരുമക്കള്‍: ശാന്ത (ബേത്തൂര്‍പാറ വനിത സര്‍വ്വീസ് സഹകരണ സംഘം), കുഞ്ഞന്പുനായര്‍, കുഞ്ഞിരാമന്‍ നായര്‍, രജനി, രോഹിണി, തന്പാന്‍, ഭാസ്കരന്‍, സൌമ്യ, അനിത. സഹോദരന്‍: എം. നാരായണന്‍ നായര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, House Wife, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.