Latest News

നിധിക്കായി പള്ളി ഇമാം കുഞ്ഞിനെ ബലിനല്‍കി

മംഗലാപുരം: കര്‍ണാടകത്തില്‍ വീണ്ടും നിധിക്കുവേണ്ടി ശിശുബലി. കേസില്‍ കുഞ്ഞിന്റെ അച്ഛനടക്കം ഏഴുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗുല്‍ബര്‍ഗ ഫിറോസാബാദിലാണ് സംഭവം.

ബിഹാര്‍ സ്വദേശിയായ ഫിറോസാബാദ് പള്ളി ഇമാമാണ് പിടിയിലായത്. ഇയാളുടെ ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മെയ് 22ന് കാണാതായിരുന്നു. 26ന് അഴുകിയനിലയില്‍ മൃതദേഹം വീട്ടിനടുത്തുള്ള കാട്ടില്‍നിന്ന് കണ്ടെത്തി. അന്വേഷണത്തിലാണ് ഇതിന് നരബലിയുമായി ബന്ധമുള്ളതായി മനസ്സിലായത്. 

കുഞ്ഞിനെ ബലികൊടുത്താല്‍ ഫിറോസാബാദ് കോട്ടയ്ക്കുസമീപം ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി പുറത്തുവരുമെന്ന് ചില സിദ്ധന്‍മാര്‍ പറഞ്ഞതിനെ ത്തുടര്‍ന്നാണ് സ്വന്തം മകളെത്തന്നെ ബലികൊടുത്തതെന്ന് ഇയാള്‍ സമ്മതിച്ചതായി ഗുല്‍ബര്‍ഗ എസ്.പി. അമിത് സിങ് പറഞ്ഞു. ഇതിന്റെഭാഗമായി പലയിടങ്ങളിലും പ്രതികള്‍ കുഴിച്ചുനോക്കിയതായും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ നേരത്തേ പിടിയിലായവരുടെ കൂട്ടത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഈ പ്രശ്‌നത്തില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ചുപേരെ സസ്‌പെന്‍ഡ്‌ചെയ്തതായി എസ്.പി. അറിയിച്ചു.

മാസങ്ങള്‍ക്കുമുമ്പ് മംഗലാപുരത്തിനടുത്ത് സുള്ള്യയില്‍ നിധിക്കുവേണ്ടി ശിശുബലി നടന്നതായി കേസുണ്ടായിരുന്നു. ജ്യോത്സ്യന്മാരുടെ വാക്കുകേട്ടാണ് അന്ന് ചിലര്‍ ശിശുബലി നടത്തിയത്. കേസില്‍ പലയിടങ്ങളിലും കുഴിച്ചുനോക്കിയ കുറേപ്പേരെ അറസ്റ്റ്‌ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Manglore, Karnadaka, Child, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.