Latest News

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോടുള്ള അവഗണന; സി പി ഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണയില്‍ പ്രതിഷേധിച്ച് സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ആശുപത്രിയില്‍ ഗൈനോക്കളജിസ്റ്റിനെ നിയമിച്ച് പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക, ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുക, എക്‌സറേ യൂണിറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുക, ആംബുലന്‍സിന് സ്ഥിരം ഡ്രൈവറെ നിയമിക്കുക, ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ ഭൗതീക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ സമാപിച്ചു. 

സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, രവീന്ദ്രന്‍ മാണിയാട്ട്, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. കെ അബ്ദുള്‍ ഖാദര്‍, പി സദാനന്ദന്‍, കെ മനേ,ഹരന്‍, പാലക്കീല്‍ രാമകൃഷ്ണന്‍, കെ മധുസൂദനന്‍, കെ വി ഗോപാലന്‍, കെ ശേഖരന്‍, കെ വി രാമകൃഷ്ണന്‍, എം വി രാജന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thrikkaripur, Hospital, CPI.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.