Latest News

വിവാദ കോളേജ് മാഗസിന്‍: ആറുപേര്‍ അറസ്റ്റില്‍

കുന്നംകുളം: തീവ്രവാദികളുടെ ഗണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ചിത്രവും ആലേഖനംചെയ്ത് പുറത്തിറക്കിയ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജ് റെയ്ഡ് ചെയ്ത പോലീസ് 292 മാഗസിനുകളും ബില്ലുകളും വൗച്ചറുകളും പിടിച്ചെടുത്തു. മാഗസിന്‍ പ്രിന്റ് ചെയ്ത ഡിസൈനിങ് കമ്പനിയുടെ കമ്പ്യൂട്ടറും ഹാര്‍ഡ്ഡിസ്‌കും പോലീസ് കണ്ടെടുത്തു. എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ്‌ യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയത്.

പോളിടെക്‌നിക് കോളേജ് പുറത്തിറക്കിയ 'ലിറ്റ്‌സോക്‌നിഗ' മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. മാഗസിന്റെ 57-ാമത്തെ പേജില്‍ 'നെഗറ്റീവ് ഫെയ്‌സസ്' എന്ന തലക്കെട്ടില്‍ തീവ്രവാദികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം.

അപകീര്‍ത്തികരവും രാജ്യതാത്പര്യത്തിനും അഖണ്ഡതയ്ക്കും എതിരുമായ മാഗസിന്റെ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നുകാട്ടി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ മുഖേന ഫയല്‍ചെയ്ത കേസിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഏഴ് പ്രതികളില്‍ ആറുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ കൂടിയായ അധ്യാപകന്‍ ഗോപി, സ്റ്റുഡന്റ് എഡിറ്റര്‍ സി.എസ്. പ്രവീണ്‍, സബ് എഡിറ്റര്‍മാരായ പി.ആര്‍. നിഖില്‍, ജിസ്മാന്‍ ജെയിംസ്, കെ.എം. ശ്യാം, മാഗസിന്‍ ഡിസൈന്‍ ചെയ്ത പ്രിസ്റ്റോ കമ്പനിയിലെ രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് പോലീസ് ജാമ്യത്തില്‍വിട്ടു. കേസിലെ ഒന്നാംപ്രതി കോളേജ് പ്രിന്‍സിപ്പലും ചീഫ് എഡിറ്ററുമായ എം.എന്‍. കൃഷ്ണന്‍കുട്ടി അസുഖബാധിതനായതിനാല്‍ അറസ്റ്റ് ചെയ്തില്ല.

സംഭവം വിവാദമായതോടെ മാഗസിന്‍ സമിതിയില്‍പ്പെട്ട അഞ്ച് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്്തു. കഴിഞ്ഞയാഴ്ച വിതരണംചെയ്ത കോളേജ് മാഗസിനുകള്‍ അധികൃതര്‍ തിരിച്ചുപിടിക്കാനും ശ്രമംനടത്തി. ഫെയ്‌സ് ബുക്ക് മാതൃകയില്‍ തയ്യാറാക്കിയ മാഗസിനില്‍ ഭീകരവാദികളായ ഒസാമ ബിന്‍ലാദന്‍, അജ്മല്‍ കസബ്, വേലുപ്പിള്ള പ്രഭാകരന്‍, ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍, ഹിറ്റ്‌ലര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് നരേന്ദ്രമോദിയുടെ ചിത്രവും ചേര്‍ത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, College Magazine, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.