Latest News

അമലാപോളും വിജയ്‌യും വിവാഹിതരായി

ചെന്നൈ: മനസമ്മതത്തിന്റെ വിവാദങ്ങള്‍ക്ക് വിട. അമല ഇനി വിജയിക്കു സ്വന്തം. തെന്നിന്ത്യന്‍ താരം അമലാപോളും തമിഴ് സംവിധായകന്‍ എ.എല്‍. വിജയും വിവാഹതിരായി. ചെന്നൈയില്‍ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇരുവരും ആലുവ സെന്റ് ജൂഡ് പള്ളിയില്‍ എത്തി പ്രാര്‍ഥിക്കുകയും വിവാഹമോതിരം പരസ്പരം കൈമാറുകയും ചെയ്തിരുന്നു. ചടങ്ങില്‍ പ്രമുഖ സിനിമതാരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

വിവാഹ ചടങ്ങുകള്‍ക്ക് എത്തുന്ന അതിഥികള്‍ ഉപഹാരങ്ങള്‍ ഒഴിവാക്കി പണമായി നല്‍കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം വിഭിന്ന ശേഷിയുളളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൗണ്ടേഷന് സംഭാവന ചെയ്യാനാണ് നീക്കം. അമലാപോള്‍ കൊച്ചിയിലെ ക്രിസ്ത്യന്‍ കുടുംബാംഗവും വരന്‍ എ.എല്‍ വിജയ് ചെന്നൈയിലെ ഹിന്ദു ചെട്ടിയാര്‍ സമുദായാംഗവുമാണ്. വിവാഹത്തിനായി മതം മാറേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാല്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നല്‍കി വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് സിനിമാമേഖലയിലെ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കിയത്. വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളില്‍ അമലാപോള്‍ നായികയായിരുന്നു. മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിച്ച ട്രാഫിക്ക് ഒരുക്കിയ രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ 'മിലി'യിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രസിദ്ധ ചിത്രസംയോജകന്‍ മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ കഥ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, malabarflash





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.