ബാംഗ്ലൂരില്‍ നിന്ന് എത്തിയ ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഇവരെ വളഞ്ഞ് പിടികൂടുകയാ
യിരുന്നു. പ്ലാസ്റ്റിക്ക് ബാഗുകളിലായി സൂക്ഷിച്ച അഞ്ച് കിലോ കഞ്ചാവാണ് ഇവരിണ് നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ഇവര്‍ ഏഴ് കിലോ കഞ്ചാവുമായാണ് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ട് കിലോ കഞ്ചാവ് വഴിക്ക് എവിടെയെങ്കിലും വിറ്റതായി സംശയിക്കുന്നു. സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതിനിടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് ഉപഭോഗം വര്‍ധിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇതിന്റെ ഉപഭോക്ത്താക്കള്‍. കഞ്ചാവ് ഉപഭോഗം വര്‍ധിച്ചതോടെ കടത്തും വര്‍ധിച്ചു. വെള്ളിയാഴ്ച പിടിയിലായ സംഘം നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നത്. വെള്ളിയാഴ്ച പിടിയിലായ സംഘം ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബാംഗ്ലൂരിലെത്തിച്ച ശേഷമാണ് കണ്ണൂരിലേക്ക് കടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Kanjav, Police, Case, Arrested.
No comments:
Post a Comment