Latest News

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ്: ഗതാഗത സ്തംഭനം രൂക്ഷം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാര്‍ക്കിംങ്ങ് ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന് പടിഞ്ഞാറ് വശത്തുള്ള റോഡിന്റെ രണ്ട് വശങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നത് പതിവുകാഴ്ചയാണ്.

മത്സ്യം വാങ്ങാനായി മത്സ്യമാര്‍ക്കറ്റിലേക്ക് വരുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ റോഡിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇതു കാരണം മറ്റ് വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ കടന്നുപോകാന്‍ സാധിക്കുന്നില്ല. 

തീവണ്ടി കയറുന്നതിനായി റെയില്‍വേസ്റ്റേഷനിലേക്ക് വാഹനങ്ങളുമായി വരുന്നവര്‍ ഗതാഗത തടസ്സം കാരണം വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. കാല്‍നടയാത്രക്കാരും ഈ റോഡിലൂടെ നടന്നുപോകാന്‍ പ്രയാസപ്പെടുന്നു. റോഡ് നിയമം പോലും ലംഘിച്ചുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നത്. റോഡ് കൈയ്യേറിയുള്ള ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിംങ്ങ് തടയാന്‍ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad, Railway Station Road

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.