ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്.
പൃഥ്വിരാജ് റോഡ് - തുക്ലഗ് റോഡ് റൗണ്ട് എബൗട്ടില്‍വച്ച് ചൊവ്വാഴ്ച രാവിലെ 6.20 നാണ് ഗുര്‍ജിന്ദര്‍ ഓടിച്ച കാര്‍ മന്ത്രി മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ചത്. 7.20 ഓടെ മുണ്ടെ എയിംസ് ആസ്പത്രിയില്‍ മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
വിവരമറിഞ്ഞ് മുണ്ടെയുടെ കുടുംബാംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം എയിംസ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. മുണ്ടെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്‍ സി പി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ മുണ്ടെയുടെ വേര്‍പാടില്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Munde, Accident, Car Driver, Arrested.

No comments:
Post a Comment