Latest News

അമ്പതുകാരിയുടെ മരണം; 35-കാരനായ കാമുകന്‍ അറസ്റ്റില്‍

പാലക്കാട്: കുഴല്‍മന്ദത്തിനടുത്തു ചിതലിയില്‍ റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ സംശയം. തൃശൂര്‍ നടത്തറ പൂച്ചട്ടി മാഷ്മൂ ല കുറുപ്പം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷൈനി എന്ന ലിസി (50) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനെന്നു പറയുന്ന പൂച്ചട്ടി സ്വദേശി അനില്‍കുമാറി (35)നെ പോലീസ് കസ്റ്റഡിയിലെടുത്തായി സൂചന യുണ്ട്. ഇയാള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മുമ്പ് രണ്ടു വിവാഹം കഴിച്ചിട്ടുള്ള ലിസി ഏഴുവര്‍ഷ ത്തോളമായി പൂച്ചട്ടിയിലെ വാടകവീട്ടില്‍ അനില്‍കുമാറിനോടൊപ്പമാണ് താമസം. അനില്‍കുമാറാണ് ഈ വാടകവീട് എടുത്തുനല്കിയിട്ടുള്ളത്. ലിസിയുടെ ആദ്യ വിവാഹത്തിലും രണ്ടാം വിവാഹത്തിലും മൂന്നുകുട്ടികള്‍ വീതമുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചു. രണ്ടാം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. അനില്‍കുമാറിനും വേറെ ഭാര്യയും കുട്ടികളുമുണ്ട്.

അടുത്ത കാലത്തായി ലിസിയും അനില്‍കുമാറും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. ലിസിയുടെ രണ്ടാം വിവാഹത്തിലെ മകളായ പതിനേഴുകാരിയുമായി അനില്‍കുമാറിന് അവിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വഴക്ക്. തൃശൂരിലെ ഒരു സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ കുട്ടി ലിസിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടാം തീയതി വഴക്കുണ്ടാകുകയും അനില്‍ തല്ലിയതിനെത്തുടര്‍ന്ന് ലിസി വീണു തലയ്ക്കു പരിക്കേറ്റ് മരിക്കുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാര്‍ ലിസിയുടെ മൃതദേഹം ചാക്കിലാക്കി കുഴല്‍മന്ദം ചിതലിയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു.

മൃതദേഹം ചാക്കിലാക്കാന്‍ മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നു കുഴല്‍മന്ദം എസ് ഐ കെ.ജി. രവീന്ദ്രന്‍ പറഞ്ഞു. അനില്‍കുമാറിനെ വിശദമായി ചോദ്യം ചെയ്താലേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. മൃതദേഹം കടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന അനില്‍കുമാറിന്റെ നാനോ കാര്‍ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ കണ്ട് സംശയം തോന്നിയ ലിസിയുടെ രണ്ടാം ഭര്‍ത്താവും, മകളും ഭര്‍ത്താവും, ലിസിയോടൊപ്പം താമസിച്ചിരുന്ന മകളും ഞായറാഴ്ച കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി അനില്‍കുമാറിന്റെ പങ്ക് വെളിപ്പെടുത്തിയത്. സംഭവസമയത്തു പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നു. അനില്‍കുമാര്‍ പെണ്‍കുട്ടിയോട് അമ്മയുമായി വഴക്കുണ്ടായതായും തല്ലിയതായും പറയുകയും ചെയ്തിരുന്നു. ജൂണ്‍ രണ്ടുമുതല്‍ ലിസിയെ കാണാതായതായി മകള്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴക്കുന്നുണ്ട്. പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതിനുശേഷമാണ് അനില്‍കുമാര്‍ ഞായറാഴ്ച നെഞ്ചുവേദനയെന്നു പറഞ്ഞു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്.ഒല്ലൂര്‍, വിയ്യൂര്‍, കുഴല്‍മന്ദം പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.