കണ്ണൂര്‍: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത. എസ്. നായര്‍ തനിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പശ്ചാത്തലത്തില്‍ എ. പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ കോടതിയില്‍ മുന്‍കൂര്‍ജാമ്യംതേടിയേക്കും. ലൈംഗികാരോപണ കേസില്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍ സ്വീകരിച്ച നിയമവഴി സ്വീകരിക്കാനാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നറിയുന്നു. ഇതിനൊപ്പം സരിതയ്‌ക്കെതിരെ അബ്ദുള്ളക്കുട്ടി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും സൂചനയുണ്ട്.
തന്നെ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുളളക്കുട്ടി പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി. ഇക്കാര്യം രഹസ്യമൊഴിമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നല്‍കിയിട്ടുണ്ട്. എന്നാല്‍, എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുവാന്‍ സാധ്യതകുറവാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. കന്റോണ്‍മെന്റ് വനിതാസ്‌റ്റേഷനിലാണ് സരിത ആദ്യം പരാതി നല്‍കിയത്. ഇതു പ്രകാരം കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യ ല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിപകര്‍പ്പിനുളള അപേക്ഷ നല്‍കും. ഇതു വിശദമായി പരിശോധിച്ച ശേഷം മാത്രമേ എം.എല്‍.എയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നിയമനടപടിയിലേക്ക് കടക്കൂ.
ഇതിനുമുമ്പ് സരിതയുടെ പരാതി വാസ്തവമാണോയെന്ന കാര്യം പരിശോധിക്കണം. മസ്‌കറ്റ് ഹോട്ടലിലെ ഒരുമുറിയില്‍വച്ചു പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി. സംഭവം നടന്ന ദിവസം, സമയം എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സരിത പരാതിപ്പെട്ട ദിവസം അബ്ദുളളക്കുട്ടി മസ്‌കറ്റ് ഹോട്ടലില്‍ തങ്ങിയിരുന്നോയെന്നും പരിശോധിക്കണം. ഇതുകഴിഞ്ഞ് സരിതയെ വീണ്ടും ചോദ്യം ചെയ്തതിനു ശേഷം മാത്രമെ എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയുളളൂ. കേസില്‍ പ്രതിസ്ഥാനത്ത് ആരോപിക്കുന്നയാള്‍ എം.എല്‍.എയായതിനാല്‍ പെട്ടെന്ന് അറസ്റ്റിലേക്ക് പൊലീസിന് കടന്നേക്കില്ല. നിയമസഭാ സ്പീക്കറുടെ അനുമതിയും ഇക്കാര്യത്തില്‍ തേടേണ്ടതുണ്ട്. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യം നേടുകയെന്നാണ് എം.എല്‍.എയുടെ ലക്ഷ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Abdulla Kutty, Saritha S Nair, Court, Case.

No comments:
Post a Comment