മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ പ്രവേശനോത്സവത്തിനിടെ മുസ്‌ലീം ലീഗ്, എസ്‌ഐഒ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഉദ്ഘാടനചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ എസ്‌ഐഒ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധസൂചകമായി കൊടി ഉയര്‍ത്തിക്കാട്ടുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചാണ് എസ്‌ഐഒ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ നേരിടാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കയ്യാങ്കളിയില്‍ കലാശിച്ചു. സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Malappuram, Clash, League, SIO.


No comments:
Post a Comment