Latest News

ആഹ്ലാദ നിമിഷങ്ങള്‍ പങ്കിട്ട് സ്‌കൂളുകളില്‍ പ്രവേശനോത്സവം

കാസര്‍കോട്: കളിചിരിയും വാദ്യമേളങ്ങളുമായി ആഹ്ലാദ മിഷങ്ങള്‍ പങ്കിട്ട് സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. ഇത്തവണ കൂട്ടിന് മഴയുടെ അകമ്പടിയില്ലാതെയാണ് കുരുന്നുകള്‍ കലാലയ മുറ്റത്തേക്ക് പിച്ചവെച്ചത്. നവാഗത വിദ്യാര്‍ത്ഥികളെ കിരീടങ്ങള്‍ അണിയിച്ചും വര്‍ണ ബലൂണുകള്‍ നല്‍കിയും വാദ്യമേളങ്ങളോടെ വിദ്യാലയ അങ്കണത്തിലേക്ക് ആനയിച്ചപ്പോള്‍ കുരുന്നുകള്‍ക്ക് അത് വിസ്മയമായി.

മധുരം നല്‍കിയാണ് ഇവരെ സ്‌കൂളുകളിലേക്ക് സ്വീകരിച്ചത്. ആടിയും പാടിയും അക്ഷരമുറ്റത്ത് അമ്മമാര്‍ക്കെത്തിയ ചിലര്‍ക്ക് ക്ലാസില്‍ കയറാന്‍ മടി. ഒപ്പം അമ്മയുമിരിക്കണമെന്ന വാശിയും. ക്ലാസ് തുടങ്ങാന്‍ ബെല്ലടിച്ചപ്പോള്‍ ചിലര്‍ കൂട്ടക്കരിച്ചിലും നടത്തി. എന്നാല്‍ കളിപ്പാട്ടങ്ങളും മധുരവും നല്‍കി അധ്യപകര്‍ അവരെ ആശ്വസിപ്പിച്ചു. ചില സ്ഥലങ്ങളില്‍ പായസ വിതരണവും നടത്തി. വേനലവധിയുടെ ആലസ്യം വിട്ടൊഴിഞ്ഞാണ് മുതിര്‍ന്ന കുട്ടികള്‍ സ്‌കൂളുകളിലേക്കെത്തിയത്.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.