ന്യൂഡല്‍ഹി: മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജനെ ലോക്‌സഭാ സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എല്‍.കെ. അദ്വാനി പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയംമാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. സ്പീക്കറെ സഹായിക്കാനുള്ള അധ്യക്ഷന്‍മാരുടെ പാനലില്‍ നേരത്തേ പലതവണ അംഗമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്‌നേഹാദരത്തോടെ 'തായ്'(സഹോദരി) എന്ന വിളിപ്പേരുള്ള സുമിത്ര, തികഞ്ഞ സൗഹൃദത്തോടും മാന്യതയോടുംകൂടി എല്ലാവരുമായി ഇടപഴകുന്ന നേതാവാണ്.
രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവര്‍ സുമിത്രമഹാജന്റെ പേരു നിര്‍ദേശിച്ച് പ്രമേയം സമര്‍പ്പിച്ചിരുന്നു. ഇതിനുപുറമെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ.ഐ.എ.ഡി.എം.കെ), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), ഭര്‍തൃഹരി മെഹ്താബ് (ബിജു ജനതാദള്‍), മുലായംസിങ് യാദവ് (എസ്.പി), ദേവ ഗൗഡ(ജനതാദള്‍-എസ്), സുപ്രിയ സുലെ (എന്‍.സി.പി), മുഹമ്മദ് സലീം (സി.പി.എം), ജിതേന്ദ്ര റെഡ്ഡി (ടി.ആര്‍.എസ്) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sumitra Mahajan, Lok Sabha Speaker
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. സ്പീക്കറെ സഹായിക്കാനുള്ള അധ്യക്ഷന്‍മാരുടെ പാനലില്‍ നേരത്തേ പലതവണ അംഗമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്‌നേഹാദരത്തോടെ 'തായ്'(സഹോദരി) എന്ന വിളിപ്പേരുള്ള സുമിത്ര, തികഞ്ഞ സൗഹൃദത്തോടും മാന്യതയോടുംകൂടി എല്ലാവരുമായി ഇടപഴകുന്ന നേതാവാണ്.
രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവര്‍ സുമിത്രമഹാജന്റെ പേരു നിര്‍ദേശിച്ച് പ്രമേയം സമര്‍പ്പിച്ചിരുന്നു. ഇതിനുപുറമെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ.ഐ.എ.ഡി.എം.കെ), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), ഭര്‍തൃഹരി മെഹ്താബ് (ബിജു ജനതാദള്‍), മുലായംസിങ് യാദവ് (എസ്.പി), ദേവ ഗൗഡ(ജനതാദള്‍-എസ്), സുപ്രിയ സുലെ (എന്‍.സി.പി), മുഹമ്മദ് സലീം (സി.പി.എം), ജിതേന്ദ്ര റെഡ്ഡി (ടി.ആര്‍.എസ്) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.

No comments:
Post a Comment