Latest News

സ്വര്‍ണ്ണവില കൂടി

കോഴിക്കോട്: സ്വര്‍ണ്ണത്തിന് വില പവന് 120 രൂപ കൂടി 20520 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2565 രൂപയാണ് സ്വര്‍ണ്ണത്തിന്റെ ശനിയാഴ്ചത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 3.03 ഡോളര്‍ ഉയര്‍ന്ന് 1276.63 ഡോളറായി. ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 360 രൂപ കൂടി 27,600 രൂപയുമായി. വിദേശനാണ്യ വിപണിയില്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണ്ണവില കൂടാന്‍ കാരണമായി.

ഇറാഖില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold Rate, Kozhikode.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.