Latest News

ബിജെപിയില്‍ അംഗത്വം സ്വീകരിച്ചുവെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് സിപിഎം

കാസര്‍കോട്: ജില്ലയിലെ സിപിഐ എം ശക്തികേന്ദ്രങ്ങളില്‍ മുന്നൂറോളം പേര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചുവെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

സിപിഐ എമ്മിന്റെ അംഗങ്ങളോ അടുത്ത അനുഭാവികളോ ആയ ഒരാള്‍ പോലും ബിജെപിയുടെ ഭാഗമായിട്ടുണ്ടെന്ന് ബിജെപിക്ക് ചൂണ്ടിക്കാണിക്കാനാവില്ല.
ജില്ലയില്‍ ബിജെപിക്ക് സ്വാധീനമുള്ള അത്യപൂര്‍വ്വം പ്രദേശങ്ങളില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളോട് കാണിക്കുന്ന അസഹിഷ്ണുത അറിയുന്ന ജനങ്ങള്‍ക്കുമുമ്പില്‍ ബിജെപി മഹാത്മാഗാന്ധി ചമയുന്നത് പരിഹാസ്യമാണ്.
കേന്ദ്രഭരണം കിട്ടിയതില്‍ അമിതാവേശം കൊള്ളുന്ന ബിജെപി തുടക്കത്തില്‍ തന്നെ സ്വദേശി മുദ്രാവാക്യം മറന്ന്, വിദേശ കുത്തകകള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ വാതില്‍ തുറന്നിടുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. ബിജെപിയുടെ കപടമുഖം മറനീക്കി പുറത്തുവരുന്ന ദിവസങ്ങള്‍ അതിവിദൂരമല്ലെന്ന് ജില്ലാ സെക്രട്ടറിേയറ്റ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.