പാലക്കാട്: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവില്‍ നിറമിഴികളോടെ ഝാര്‍ഖണ്ഡിലേക്ക് അവര്‍ യാത്രതിരിച്ചു. യതീംഖാനയിലെ പഠനവും ഭാവിയും സ്വപ്‌നം കണ്ട് എത്തിയവര്‍ കേരളത്തിലെ നിയമക്കുരുക്കുകളില്‍പ്പെട്ട് പഠനമെന്ന സ്വപ്‌നം ബാക്കിവെച്ച് ഝാര്‍ഖണ്ഡിലേക്ക് മടങ്ങി.
കഴിഞ്ഞമാസം 24ന് മുക്കം യതീംഖാനയിലേക്ക് വന്ന 456 കുട്ടികളില്‍ മതിയായ രേഖകളില്ലാതിരുന്ന 119 കുട്ടികളാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരോടൊപ്പം നാട്ടിലേക്ക് മടങ്ങിയത്.
വൈകീട്ട് ഏഴിന് പാലക്കാട് പേഴുംകരയിലെ യതീംഖാനയില്‍ നിന്ന് രണ്ട് ബസ്സുകളിലായി പുറപ്പെട്ട സംഘം പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാത്രി ഒന്‍പതുമണിയോടെ ട്രെയിനില്‍ ഝാര്‍ഖണ്ഡിലേക്ക് തിരിച്ചു.
ഝാര്‍ഖണ്ഡിലെ ഗോഡാ സ്വദേശികളാണ് ഇവര്‍. ഇവരില്‍ 72 പെണ്‍കുട്ടികളും 47 ആണ്‍കുട്ടികളുമുണ്ട്. ഇവര്‍ക്ക് പുറമെ ഝാര്‍ഖണ്ഡിലെ ആറ് ഉദ്യോഗസ്ഥരും കേരളത്തിലെ നാല് റവന്യൂ ഉദ്യോഗസ്ഥരും അഞ്ച് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും എട്ട് പൊലീസുകാരും അനുഗമിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍.മൃത്യുഞ്ജയന്‍, ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍, യതീംഖാന ഭാരവാഹികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യതീംഖാന വക ബാഗും നോട്ടുപുസ്തകങ്ങളും ഓരോകുട്ടിക്കും സമ്മാനിച്ചു. എല്ലാവര്‍ക്കും പഠിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അവസരം ലഭിച്ചാല്‍ കേരളത്തിലേക്ക് വരുമെന്ന് കുട്ടികളില്‍ ചിലര്‍ പറഞ്ഞു.
യാത്രയയപ്പിനിടെ യതീംഖാനയിലെ അന്തേവാസികളുടെ കണ്ണീര്‍ കൂടിനിന്നവരെ ഈറനണിയിച്ചു. ഓരോ കുട്ടികള്‍ക്കും പേരെഴുതി ചിത്രംപതിച്ച ബാഡ്ജുകള്‍ അണിയിച്ചിരുന്നു. അഞ്ചിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഏതാനും രക്ഷിതാക്കള്‍ കഴിഞ്ഞദിവസം കുട്ടികളോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരുടെ യാത്ര സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മറ്റു ട്രെയിനുകളില്‍ മടങ്ങി.
കുട്ടികള്‍ക്കായി കൊച്ചി-പാറ്റ്‌ന എക്‌സ്പ്രസ്സില്‍ രണ്ട് എ.സി തേര്‍ഡ് ക്ലാസ് കോച്ചുകള്‍ ഘടിപ്പിക്കുകയായിരുന്നു. മൊത്തം 8.75 ലക്ഷംരൂപ റെയില്‍വെക്ക് സര്‍ക്കാര്‍ നല്‍കി. കുട്ടികള്‍ക്കും സംഘത്തിനുമുള്ള ഭക്ഷണം ഉള്‍പ്പടെയാണിത്. ഉദ്യോഗസ്ഥ സംഘം 17ന് ചെന്നൈ വഴി നാട്ടിലേക്ക് മടങ്ങും. കുട്ടികളെ ഗോഡ ജില്ലയിലെ ശിശുക്ഷേമസമിതിക്കാണ് കൈമാറുക.

ബീഹാറിലെ 13 കുട്ടികള്‍ പാലക്കാട്ടുണ്ടെങ്കിലും ഇവരുടെ രേഖകള്‍ ശരിയാകാത്തതിനാല്‍ മടക്കയാത്ര ഉണ്ടായില്ല. കുട്ടികളെ മുട്ടിക്കുളങ്ങരയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച ബീഹാറിലെ സാമൂഹ്യക്ഷേമ ഡയറക്ടര്‍ എത്തിയ ശേഷം മാത്രമേ കുട്ടികളുടെ മടക്കയാത്ര തീരുമാനിക്കപ്പെടൂവെന്ന് അധികൃതര്‍ പറഞ്ഞു. ബീഹാറിലെ നാല് ഉദ്യോഗസ്ഥരാണ് പാലക്കാട്ട് തങ്ങുന്നത്.
അതേസമയം,നിയമംപാലിക്കാത്തതും മാധ്യമങ്ങളുടെ അമിത വൈകാരികതയുമാണ് സംഭവത്തിനിടയാക്കിയതെന്ന് ഝാര്‍ഖണ്ഡ് സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥന്‍ മനീഷ്‌സിന്‍ഹ പറഞ്ഞു. കുട്ടികളുടെ തുടര്‍പഠനം ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment