Latest News

ഉദുമ ഗവ. എ.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനുവേണ്ടി നിര്‍മ്മിച്ച പുതീയ കെട്ടിടം ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എ ഉദുമ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ധന സഹായത്തോടെ രണ്ട് ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ: വിജയന്‍ ചാലോട് മുഖ്യാതിഥി ആയിരുന്നു. വാര്‍ഡംഗം അരവിന്ദന്‍, ബേക്കല്‍ ബിപിഒ ശിവാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, വൈസ് പ്രസിഡണ്ട് കെ.ജി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ. പത്മകുമാരി സ്വാഗതവും, സീനിയര്‍ അസിസ്റ്റന്റ് പി.സുശീല നന്ദിയും പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Udma Govt Lp School, Inauguration.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.