Latest News

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

ഉദുമ: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

1964 മുതല്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പരിപാടിയിയില്‍ സംബന്ധിച്ച് സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ പുതുക്കി.
മണ്‍ മറഞ്ഞുപോയ കൂട്ടുകാരുടെയും അധ്യാപകരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനുററ് മൗനം ആചരിച്ച് തുടങ്ങിയ സംഗമം പ്രമുഖ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പാറയില്‍ അബൂബക്കള്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്ത്യാനി ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് ഏ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പള്‍ പ്രഭാകരന്‍ മാസ്റ്റര്‍, വത്സല ടീച്ചര്‍, കെ.എ. ഗഫൂര്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫൈസല്‍ സ്വാഗതവും കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.