Latest News

റഫറി ബ്രസീലിനെ സഹായിച്ചുവെന്ന് ക്രൊയേഷ്യ

സാവോപോളോ: ലോകപ്പിലെ ആദ്യ മത്സരത്തിലെ റഫറിയിങിനെതിരെ പരാതിയുമായി ക്രൊയേഷ്യ. മത്സരത്തിലുടനീളം ജാപ്പനീസ് റഫറി യൂയിചി നിഷിമുറ ബ്രസീലിനെ സഹായിച്ചുവെന്ന് ക്രൊയേഷ്യന്‍ കോച്ച് നികോ കോവാക് ആരോപിച്ചു. 

റഫറി ഇരു ടീമുകളോടും രണ്ട് രീതിയില്‍ സമീപിച്ചത് എല്ലാവരും കണ്ടതാണ്. ഇത്തരം പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് നിഷിമുറയെ നിയോഗിക്കരുതെന്നും ക്രൊയേഷ്യന്‍ കോച്ച് ആവശ്യപ്പെട്ടു. 71ാം മിനുട്ടില്‍ ബ്രസീലിനനുവദിച്ച പെനാല്‍റ്റിക്കുശേഷം അക്ഷോഭ്യനായാണ് ക്രൊയേഷ്യന്‍ കോച്ച് കാണപ്പെട്ടത്. ക്രൊയേഷ്യയുടെ ദെജാന്‍ ലോവ്റന്‍ ബ്രസീലിന്‍െറ ഫ്രഡിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.

തന്‍െറ കളിക്കാര്‍ ഇരുപകുതികളിലും അസാമാന്യ പ്രകടനമാണ് കാഴചവെച്ചതെന്ന് നികോ കോവാക് പറഞ്ഞു. ക്രൊയേഷ്യ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുമെന്നും കോവാക് പ്രത്യാശ പ്രകടിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.