Latest News

പിഗ്മി കലക്ഷന്‍ ഏജന്റായ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: പിഗ്മി കലക്ഷന്‍ ഏജന്റായ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പള്ളി സ്വദേശിനിയും ബേക്കല്‍ കുറിച്ചിക്കുന്നിലെ രാജേഷിന്റെ ഭാര്യയുമായ ഷീബയാണ് (32) തീവണ്ടിതട്ടി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബേക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ ഷീബ ബേക്കല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള വീട്ടില്‍ നിന്ന് കളക്ഷന്‍ എടുത്ത ശേഷം ഓവര്‍ ബ്രിഡ്ജിനടുത്ത് റെയില്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെയാണ് ഷീബയെ തീവണ്ടി തട്ടിയത്.

ശക്തമായ മഴയുണ്ടായതിനാല്‍ തീവണ്ടിവരുന്നത് ഷീബയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മൃതദേഹം ഛിന്ന ഭിന്നമായ നിലയിലാണ് . പാറപ്പള്ളി കുമ്പളയിലെ പരേതനായ ചന്ദ്രശേഖരന്റെയും അമ്മാളുവിന്റെയും മകളാണ് ഷീബ. അപര്‍ണ്ണ ഏകമകളാണ്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷീബയുടെ അപകട മരണമറിഞ്ഞ് ബാങ്ക് ജീവനക്കാരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bekal, Train Accident, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.