Latest News

ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ഡച്ച് ഗോള്‍മഴയില്‍ മുങ്ങിപ്പോയി

സാല്‍വദോര്‍: ലോകം ആകാംഷയോടെ കാത്തിരിന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീമാച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഹോളണ്ട് നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു.

കഴിഞ്ഞ ഫൈനലിലെ 1-0 ത്തിന്റെ തോല്‍വിക്ക് നാലുവര്‍ഷത്തിനു ശേഷമുള്ളതിരിച്ചടിക്ക് ഓറഞ്ചുപട ഗോളുകളുടെ കൂമ്പാരം തന്നെ കരുതിവയ്ക്കുകയായിരുന്നു.
ഇരട്ട ഗോളടിച്ച റോബിന്‍ വാന്‍പേഴ്‌സിയും, ആര്യന്‍ റോബനും ഒരു ഗോള്‍ നേടിയ സ്‌റ്റെഫാന്‍ ഡി വ്രിജുമാണ് ഹോളണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

27ാം മിനിട്ടില്‍ സാബി അലോണ്‍സോയിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. 47,72 മിനുട്ടുകളില്‍ വാന്‍പേഴ്‌സിയും 53,80 മിനുട്ടുകളില്‍ റോബനും 64ാം മിനിട്ടില്‍ പ്രിങ്ങും സ്‌കോര്‍ ചെയ്തു. 
കഴിഞ്ഞ ലോക കപ്പിലെ ആദ്യ മത്സരത്തിലും സ്‌പെയ്ന്‍ തോറ്റിരുന്നു.

മത്സരത്തിന്റെ 27ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്ന് സ്‌പെയ്ന്‍ മുന്നിലെത്തിയപ്പോള്‍ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പ് തന്നെ റോബിന്‍ വാന്‍പേഴസിയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ ഹോളണ്ട് സമനില നേടിയിരുന്നു.

1-1ന് പിരിഞ്ഞ ആദ്യപകുതിക്കുശേഷം വര്‍ദ്ധിത വീര്യവുമായി ഇറങ്ങിയ ഹോളണ്ട് സ്പാനിഷ് പ്രതിരോധത്തിലെ പിഴവുകള്‍ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. 53ാം മിനിട്ടില്‍ ആര്യന്‍ റോബന്റെ ഗോള്‍ അസാമാന്യമായ മെയ്‌വഴക്കത്തിന്റെയും വേഗത്തിന്റെയും സമന്വയമായിരുന്നു.
ഡാലി ബഌന്‍ഡാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

വലങ്കാലില്‍ നിന്ന് ഇടം കാലിലേക്ക് പന്ത് മാറ്റിയ ശേഷം റോബന്‍ തൊടുക്ക റോക്കറ്റ് ഷോട്ട് ഗോളി കാസിയസിന് തടുക്കാനേ കഴിഞ്ഞില്ല. 64ാം മിനിട്ടില്‍ ഒരു ഫ്രീകിക്ക് കഌയര്‍ ചെയ്യുന്നതില്‍ സ്പാനിഷ് പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് സ്‌റ്റെഫാന്‍ ഡി വിജിന് ഗോളടിക്കാന്‍ അവസരമൊരുക്കിയത്.
72ാം മിനിട്ടിലെ ഹോളണ്ടിന്റെ നാലാം ഗോളിന് പൂര്‍ണമായും ഉത്തരവാദി സ്പാനിഷ് ഗോളി ഐക്കന്‍ കാസിയസിനായിരുന്നു. സ്വന്തം ടീമംഗം നല്‍കിയ ബാക്ക് പാസ് അശ്രദ്ധമായി മുന്നോട്ടു കയറി എടുക്കാന്‍ ശ്രമിച്ച കാസിയസിനെ ഞെട്ടിച്ചുകൊണ്ട് വാന്‍ പേഴ്‌സി മുന്നോട്ടുകയറി വല കുലുക്കുകയായിരുന്നു.














Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.